ദീന ചാര്‍ട്ടര്‍: ബഹുസ്വരതയുടെ മഹനീയ മാതൃക’ എന്ന പ്രമേയത്തില്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് നാളെ ഞായറാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. വിവിധ രാജ്യങ്ങളിലെ ഗ്രാന്‍ഡ് മുഫ്തിമാരും പണ്ഡിതന്മാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതല്‍ അറിയാനും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും.
വീഡിയോ കാണാം
---- facebook comment plugin here -----