Connect with us

Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതാത് ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

Published

|

Last Updated

കോഴിക്കോട്  \ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതാത് ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്‌കൂള്‍, കുറുവന്തേരി യു.പി. സ്‌കൂള്‍, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്‌കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ മൈലെല്ലാംപാറയ്ക്കുമാണ് അവധി.

 


  -->  

Latest