Connect with us

Ongoing News

ലോക ചാമ്പ്യന്മാരെ വീഴ്ത്തി; 59 റണ്‍സ് വിജയവുമായി ഇന്ത്യ

സ്‌കോര്‍: ഇന്ത്യ 44.3 ഓവറില്‍ 227. ന്യൂസിലാന്‍ഡ് 40.4 ഓവറില്‍ 168.

Published

|

Last Updated

അഹമദാബാദ് | വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരെ അടിയറവ് പറയിച്ച് ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ അങ്കത്തില്‍ 59 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് മറുപടി നല്‍കാനും ഇന്ത്യക്കു കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ 44.3 ഓവറില്‍ 227. ന്യൂസിലാന്‍ഡ് 40.4 ഓവറില്‍ 168.

അരങ്ങേറ്റക്കാരി തേജല്‍ ഹസബ്നിസാണ് (41) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ (41), യാസ്തിക ഭാട്യ (37), ജമിമ റോഡ്രിഗ്സ് (35) എന്നിവരും തിളങ്ങി. ലോകകപ്പിലെ താരമായ അമേലിയ കെര്‍ ന്യൂസിലന്‍ഡിനായി നാല് വിക്കറ്റ് വീഴ്ത്തി. ജെസ് കെര്‍ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 39 റണ്‍സെടുത്ത ബ്രൂക്ക് ഹാലിഡേയാണ് ടോപ്സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി രാധാ യാദവ് മൂന്നും ആദ്യ മത്സരം കളിക്കുന്ന സൈമ ഠാക്കൂര്‍ രണ്ടും വിക്കറ്റെടുത്തു.