Connect with us

civic chandran rape case

പീഡന കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

ഉടന്‍ അറസ്റ്റാവശ്യപ്പെട്ട് സച്ചിദാനന്ദന്‍, സണ്ണി എം കപ്പിക്കാട്, അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

Published

|

Last Updated

കോഴിക്കോട് | ദളിത് എഴുത്തുകാരിയെ പീഡിപ്പിച്ച കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിവികിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സച്ചിദാനന്ദന്‍, സണ്ണി എം കപ്പിക്കാട്, അശോകന്‍ ചരുവില്‍ തുടങ്ങിയ നിരവധി എഴുത്തുകാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. സിവികിന്റെ അറസ്റ്റ് വൈകുന്നത് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ അവസരമൊരുക്കുമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. അംബദേക്കര്‍ പീപ്പിള്‍സ് ഫെഡറേഷനടക്കമുള്ള ദളിത് സംഘടനകള്‍ അറസ്റ്റ് വൈകിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചു.

കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിനെത്തിയ ദളിത് യുവതിയാണ് സിവികിനെതിരെ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെ സിവിക് ശരീത്തില്‍ കയറിപ്പിടിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിവിക്കിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

 

Latest