Kerala
അന്യായ തടങ്കലില്‍വെച്ച് ഉപദ്രവിച്ചു; എ എ റഹീമിനെതിരെ അറസ്റ്റ് വാറന്റ്
നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്
തിരുവനന്തപുരം | ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എഎ റഹീമിനെതിരെ് അറസ്റ്റ് വാറന്റ് . എസ് എഫ് ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലില്‍ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി.
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹരജിയിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെതുടര്‍ന്ന് കോടതി തള്ളിയിരുന്നു. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്‍മേല്‍ സ്റ്റേഷനില്‍ നിന്നു ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്