Connect with us

International

തോഷാഖാന കേസ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 3 വര്‍ഷം തടവ്

ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുമുണ്ട്.

Published

|

Last Updated

ഇസ്ലാമാബാദ്| തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇമ്രാന്‍ ഖാന് കോടതി 3 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം സമന്‍ പാര്‍ക്കില്‍ നിന്ന് ഇമ്രാന്‍ ഖാനെ പാക് പോലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്നാണ് സൂചന.