Ongoing News
എല്‍ക്ലാസികോയില്‍ ചെന്നൈക്ക് ടോസ്; മുംബൈയെ ബാറ്റിംഗിനയച്ച് ധോണി
ഇന്നത്തെ വിജയികള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരും
ചെന്നൈ | 2023 സീസണ്‍ ഐ പി എല്ലിലെ എല്‍ക്ലാസികോയെന്ന് വിളിക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് മഹേന്ദ്ര സിംഗ് ധോണി.
പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ചെന്നൈ കഴിഞ്ഞ രണ്ട് കളികളില്‍ പരാജയം രുചിച്ചിരുന്നു. ലക്‌നൗവിനെതിരായ അവസാന മത്സരം മഴയെ തുടര്‍ന്ന് ഫലമില്ലാതായിരുന്നു. പത്ത് കളികളില്‍ അഞ്ചെണ്ണം വിജയിച്ച സി എസ് കെക്ക് 11 പോയിന്റുകളുണ്ട്. ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ഒമ്പത് കളികളില്‍ നിന്ന് അഞ്ച് വിജയത്തോടെ 10 പോയിന്റാണുള്ളത്.
കഴിഞ്ഞ രണ്ട് കളികളിലും ജയം കണ്ടെത്താന്‍ കഴിഞ്ഞത് മുംബൈ ഇന്ത്യന്‍സിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇന്നത്തെ വിജയികള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരും. അതുകൊണ്ടു തന്നെ ഇരുടീമുകളും ജയത്തിനായി കിണഞ്ഞുശ്രമിക്കുകയും കാണികള്‍ക്ക് ഐ പി എല്‍ വിരുന്ന് ആസ്വദിക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.