National
അസമില്‍ ബീഫിന് സമ്പൂര്‍ണ നിരോധനം
ഹോട്ടലുകളിലോ പൊതു പരിപാടികളിലോ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ.
ഗുവാഹത്തി | ബീഫിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി അസം. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പൊതു പരിപാടികളിലുമൊന്നും ബീഫ് വിളമ്പാനോ ഉപഭോഗം നടത്താനോ പാടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ഉത്തരവിട്ടു. സംസ്ഥാന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബീഫ് ഉപഭോഗവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തീരുമാനം.
ക്ഷേത്രങ്ങള്‍ക്കു സമീപത്തു വെച്ച് ബീഫ് കഴിക്കുന്നതിന് മാത്രമാണ് നാം നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോഴത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയാണെന്ന് തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ച മന്ത്രി പിജുഷ് ഹസാരിക, ബീഫ് നിരോധന നടപടിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. മറിച്ചാണ് നിലപാടെങ്കില്‍ പാക്കിസ്ഥാനില്‍ പോയി സ്ഥിരവാസമാക്കാനും ഹസാരിക നിര്‍ദേശിച്ചു.