Kerala
ശബരിമലയില്‍ ആകെ വരവ് 134,44,90,495 രൂപ; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.33 കോടി രൂപയുടെ കുറവ്
ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിച്ചത് മുതല്‍ വെള്ളിയാഴ്ചെൈ വകീട്ട് 6 മണി വരെ 1812179 പേര്‍ വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്തി
ശബരിമല | ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിച്ചത് മുതല്‍ വെള്ളിയാഴ്ചെൈ വകീട്ട് 6 മണി വരെ 1812179 പേര്‍ വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്തി. ഈ തീര്‍ഥാടനകാലത്തെ 28ാം ദിവസം വരെ ശബരിമലയില്‍ 17,56,730 പേര്‍ ദര്‍ശനം നടത്തിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു. വ്യാഴാഴ്ച നടയടച്ചത് വരെ ശബരിമലയിലെ ആകെ വരവ് 134,44,90,495 രൂപയും. കഴിഞ്ഞ വര്‍ഷത്തെ ഈക്കാലയളവില്‍ 154,77,97,005 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20,33,06, 510 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പം വില്പനയിലൂടെ 8,99,05,545 രൂപയും അരവണ വില്പനയിലൂടെ 61,91,32,020 രൂപയും കാണിക്കയിലൂടെ 41,80,66,720 രൂപയും ശബരിമലയുടെ വരുമാനകണക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഈക്കാലയളവില്‍ അപ്പം വില്പനയില്‍ 9,43,54,875 രൂപയും അരവണ വില്പനയില്‍ 73,75,46,670 രൂപയും കാണിക്ക 46,45,85,520 രൂപയും യഥാക്രമം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിപാടിലൂടെ ഈ വര്‍ഷം 28 ദിവസം കഴിയുമ്പോള്‍ 71,46,565 രൂപയും അന്നദാനം സംഭാവനയായി 1,14,45,455 രൂപയും ഓണ്‍ലൈന്‍ താമസ സൗകര്യം ഒരുക്കിയതിന് 34,16,425 രൂപയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഈക്കാലയളവില്‍ ഓണ്‍ലൈന്‍ വഴിപാട് 1,14,36,170 രൂപയും താമസ സൗകര്യം ഒരുക്കിയതിന് 33,92,050 രൂപയും അന്നദാന സംഭാവനയായി 1,20,71,973 രൂപയും ശബരിമലയിലെത്തി.
4600 ഓളം ഭക്തജനങ്ങളാണ് ഓരോ മണിക്കൂറിലും പതിനെട്ടാം പടി വഴി അയ്യപ്പ ദര്‍ശനം നടത്തുന്നത്. ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടികയറ്റുന്നു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനും (ഐ ആര്‍ ബി) കേരള ആംഡ് പോലീസും (കെ എ എഫ്) ചേര്‍ന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയില്‍ കര്‍മ്മനിരതരാകുന്നത്. ഓരോ ബാച്ചിലും നാല്‍പത് പേരാണ് ഉള്ളത് . നാല് മണിക്കൂര്‍ ഇടവേളകളില്‍ ബാച്ചുകള്‍ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പതിനാല് പേര്‍ മാറി അടുത്ത പതിനാല് പേര്‍ എത്തും. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐ ആര്‍ ബി ബറ്റാലിയന്റെ പുതിയ ബാച്ച് എത്തിയിരിക്കുന്നത്.