National
കര്‍ഷക സമരത്തെ നേരിടാന്‍ കടുത്ത നടപടികള്‍ ; ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനവും നിരോധനാജ്ഞയും
പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും സ്ഥാപിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി | കര്‍ഷകര്‍ നടത്താനിരിക്കുന്ന ദില്ലി മാര്‍ച്ചിനെ നേരിടാന്‍ നടപടികളുമായി സര്‍ക്കാര്‍ . ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതിന് പുറമെ അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു .താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.