Kerala
ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് എതിര്‍ ദിശയില്‍ വന്ന ശ്യാം കുമാറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരം| ദേശീയപാതയില്‍ കല്ലമ്പലം ചാത്തന്‍പാറയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തില്‍കോണം ശരത്ത് മന്ദിരത്തില്‍ ശ്യാംകുമാര്‍ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് എതിര്‍ ദിശയില്‍ വന്ന ശ്യാം കുമാറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----