Connect with us

Kerala

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

വാഗമണിലേക്ക് ഉല്ലാസയാത്ര പോയ സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്.

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര്ക്ക് പോയ ടൂറിസ്റ്റ് അപകടത്തില്‍പ്പെട്ടു. വളവില്‍വെച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്.കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്.

രണ്ടു ബസുകളിലായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഇതില്‍ ഒരു ബസ് ആണ് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവെച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത്. 51 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest