Connect with us

Saudi Arabia

തുര്‍ക്കിയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; 35 സഊദി വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിങ്കളാഴ്ച വൈകീട്ട് വിനോദസഞ്ചാരികള്‍ ബര്‍സയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള യാത്രക്കിടെ ഗെബ്സെ-ഓര്‍ഹങ്കാസി-ഇസ്മിര്‍ മോട്ടോര്‍വേയിലാണ് അപകടം ഉണ്ടായത്

Published

|

Last Updated

റിയാദ് / ഇസ്താംബൂള്‍ | തുര്‍ക്കിയില്‍ സഊദി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു .ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും 35 സഊദി വിനോദസഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

തിങ്കളാഴ്ച വൈകീട്ട് വിനോദസഞ്ചാരികള്‍ ബര്‍സയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള യാത്രക്കിടെ ഗെബ്സെ-ഓര്‍ഹങ്കാസി-ഇസ്മിര്‍ മോട്ടോര്‍വേയിലാണ് അപകടം ഉണ്ടായത് .ജംലിക് പാലത്തിന് സമീപത്ത് വെച്ച് ബസ്സിന്റെ എഞ്ചിനില്‍ നിന്ന് കനത്ത പുക ഉയരുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്ത് ഇറക്കിയതോടേയാണ് വന്‍ ദുരന്തം ഒഴിവായത് . സംഭവത്തില്‍ ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി തുര്‍ക്കി സുരക്ഷാ അധികൃതര്‍ അറിയിച്ചു . ടൂറിസ്റ്റുകളെ മറ്റൊരു ബസില്‍ ഇസ്താംബൂളിലേക്ക് മാറ്റുകയും ചെയ്തു

 

Latest