Kerala
വിനോദയാത്രയ്ക്കു പോയ ബസ് മറിഞ്ഞ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ബസിന്റെ ഫിറ്റ്നസും റദ്ദാക്കി.
കടമ്പനാട് | അടൂര്‍ കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രയ്ക്കു പോയ ബസ് മറിഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആനയടി നടുവിലേമുറി കണിയാന്റയ്യത്ത് വീട്ടില്‍ അരുണ്‍ സജിയുടെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
അമിത വേഗതയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തെലിലാണ് നടപടി. ബസിന്റെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്.
ബസിന്റെ സ്പീഡ് ഗവര്‍ണറില്‍ വേഗം 95 കിലോമീറ്റര്‍ എന്നാണ് ക്രമപ്പെടുത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----