Connect with us

Uae

ടൂറിസ്റ്റുകള്‍ക്ക് അബൂദബിയില്‍ പ്രവേശിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ആവശ്യമില്ല

മാതൃരാജ്യത്തു നിന്ന് സ്വീകരിച്ച വാക്സിനേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം

Published

|

Last Updated

അബൂദബി  | അബൂദബി എമിറേറ്റില്‍ പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ല. ടൂറിസ്റ്റുകള്‍ തങ്ങളുടെ മാതൃരാജ്യത്തു നിന്ന് സ്വീകരിച്ച വാക്സിനേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. 14 ദിവസത്തിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പി സി ആര്‍ പരിശോധനാ ഫലം ഹാജരാക്കുകയും വേണം. അല്ലെങ്കില്‍ വിനോദസഞ്ചാരികളുടെ മാതൃരാജ്യത്ത് നിന്ന് ലഭിച്ച 48 മണിക്കൂര്‍ പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം കാണിക്കണം.

വാക്സിനേഷന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കിയും പ്രവേശിക്കാം. ദുബായ്-അബൂദബി റോഡ് എന്‍ട്രി പോയിന്റ് വഴി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി വലത് പാത (ലെയിന്‍ 1) ടൂറിസ്റ്റ് പാതയായി നിര്‍ണയിച്ചിട്ടുണ്ട്.

 

Latest