Connect with us

Kerala

ടൊവിനോ ഫോട്ടോ വിവാദം; വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് തടയണമെന്ന് പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്

Published

|

Last Updated

തൃശൂര്‍  | ടൊവിനോ ഫോട്ടോ വിവാദത്തിന് പിറകെ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്ത സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് തടയണമെന്നുമാണ് എന്‍ഡിഎ പരാതിയില്‍ ആവശ്യപ്പെടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് വിവാദങ്ങള്‍ക്കും ഇപ്പോള്‍ പരാതിക്കും കാരണമായിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍ ആയതിനാല്‍ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.പിന്നാലെ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം വി എസ് സുനില്‍കുമാര്‍ ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്.

 

 

Latest