Kerala
സര്‍പ്പ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ടൊവിനോ തോമസ്
സര്‍പ്പക്ക് കൂടുതല്‍ പ്രചാരം നല്‍കണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം | പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ടൊവിനോ തോമസ്. ആപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.
ബ്രാന്‍ഡ് അംബാസഡറായി പങ്കുചേര്‍ന്ന ടൊവിനോക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. സര്‍പ്പക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ ക്യാമ്പയിനില്‍ പങ്കാളികള്‍ ആവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍പ്പ ആപ്പിന്റെ ഭാഗമായി ടൊവിനോ തോമസ് പങ്കാളിയായ പ്രചാരണ വീഡിയോ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ കാലയളവിനുള്ളില്‍ പാമ്പുകടി കാരണമുള്ള മരണങ്ങള്‍ നാലില്‍ ഒന്നായി കുറക്കാന്‍ സാധിച്ചത് നേട്ടമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍പ്പ ആപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ പ്രചാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ഉദ്യമത്തില്‍ സര്‍പ്പയുടെ ബ്രാന്റ് അംബാസഡറായി പങ്കുചേര്‍ന്ന ടൊവിനോ തോമസിന് നന്ദിയുണ്ടെന്നും സര്‍പ്പക്ക് കൂടുതല്‍ പ്രചാരം നല്‍കാനും പാമ്പുകടിയില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരക്കാനും ഈ ക്യാമ്പയിനില്‍ ഏവരും പങ്കുചേരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.