Connect with us

Kerala

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ച് 16 വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപത്തെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കാഞ്ഞങ്ങാട് | അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് തൊട്ടടുത്ത ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ജനറേറ്ററിന് മുകളിലോട്ട് പുക കുഴല്‍ ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നു.

ആശുപത്രിയുടെ മതിലിനോട് ചേര്‍ന്ന് തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു.തുടർന്ന് നെഞ്ചിരിച്ചിലും തലക്കറക്കവും തലവേദനയും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പറഞ്ഞു. അപ്പര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികളാണ് കൂടുതലും ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. മുകളിലോട്ട് പുക കുഴല്‍ സ്ഥാപിക്കുകയോ അതല്ലെങ്കിള്‍ ജനറേറ്റര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് അധ്യാപികമാരും, രക്ഷിതാക്കളും ആവശ്യപ്പെട്ടു.

അതേസമയം സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Latest