Connect with us

National

യു പിയില്‍ ധാന്യമില്ലില്‍ വിഷവാതകം; അഞ്ച് പേര്‍ മരിച്ചു

വിഷ വാതകം ശ്വസിച്ച് ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ലക്‌നൗ  | ഉത്തര്‍പ്രദേശിലെ ബറൈചില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറിറിന് തീപ്പിടിച്ചതിന് തുടര്‍ന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ബറൈചിലെ രാജ്ഗര്‍ഹിയ റൈസ് മില്ലിലാണ് സംഭവം.

തീപിടുത്തത്തിന്റെ കാരണം പരിശോധിക്കാന്‍ അടുത്തേക്ക് പോയ എട്ട് പേരും വിഷപ്പുക ശ്വസിച്ച് ബോധരഹിതരായി. ഇവരെ അഗ്‌നിശമന സേന എത്തി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മറ്റ് മൂന്ന് പേര്‍ ചികിത്സയിലാണ്.