Connect with us

National

ബിഹാറിലെ വിഷ മദ്യദുരന്തം; മരണം 37 ആയി

2016 മുതല്‍ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളില്‍ ബിഹാറില്‍ 350 ലധികം പേര്‍ മരിച്ചിട്ടുണ്ട്.

Published

|

Last Updated

പട്‌ന | ബീഹാറിലെ സിവാന്‍ സിരണ്‍ ജില്ലകളിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37ആയി.നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് ബിഹാറില്‍ വിഷമദ്യ ദുരന്തം ഉണ്ടായത്.സംഭവത്തെ തുടര്‍ന്ന് പ്രത്യേക സംഘം 250 ഇടങ്ങളിലായി നടത്തിയ റെയിഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു.

സിവാനില്‍ മാത്രം മരണസംഖ്യ 28 ആയി ഉയര്‍ന്നപ്പോള്‍ സരണില്‍ മരണസംഖ്യ ഒമ്പതായി. ചികിത്സയിലുള്ളവര്‍ സിവാന്‍ സദര്‍ ആശുപത്രിയിലും പട്‌ന മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.

സംഭവത്തെ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍  എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഉന്നതതല അവലോകന യോഗം നടത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് മദ്യനിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016 മുതല്‍ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളില്‍ ബിഹാറില്‍ 350 ലധികം പേര്‍ മരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest