car sale offer
തെരഞ്ഞെടുത്ത കാറുകള്‍ക്ക് അര ലക്ഷം രൂപ വെര ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട
യാരിസ് മിഡ്-സൈസ് സെഡാന് 50,000 രൂപ കിഴിവ്
ന്യൂഡല്‍ഹി | തെരഞ്ഞെടുത്ത കാര്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡ് ടൊയോട്ട. നിരവധി ഓഫറുകള്‍, ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് ഓഗസ്റ്റ് മാസത്തില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
ടൊയോട്ടയുടെ എന്‍ട്രി ലെവല്‍ മോഡലായ ഗ്ലാന്‍സയ്ക്ക് ഈ മാസം 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 18,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 2000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാരുതി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പ് അര്‍ബന്‍ ക്രൂയിസര്‍ കോംപാക്ട് എസ് യു വിക്ക് 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് ഓഗസ്റ്റ് മാസം നല്‍കുന്നത്. എന്നാല്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് ക്യാഷ് ഡിസ്‌കൗണ്ടുകളും കോര്‍പ്പറേറ്റ് കിഴിവുകളും ഈ മാസം ലഭിക്കില്ല.
യാരിസ് മിഡ്-സൈസ് സെഡാന്‍ കാറിന് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ലഭിക്കും. ജനപ്രിയ മോഡലുകളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, വെല്‍ഫയര്‍ എന്നിവയ്ക്ക് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഓഫറുകള്‍ മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതാണ്. കൂടാതെ 2021 ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഓഗസ്റ്റ് ഒന്നു മുതല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവിയുടെ വില രണ്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു.
നിര്‍മാണ ചെലവിന്റെ വര്‍ധനവും ചരക്ക് വിലയിലും ചരക്ക് ചാര്‍ജുകളിലുമുള്ള നിരന്തരമായ വര്‍ധനവും നികത്താനാണ് ടൊയോട്ട വില കൂട്ടല്‍ നടപ്പിലാക്കുന്നത്. ജിഎക്‌സ്, വിഎക്‌സ്, സെഡ്എക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളില്‍ എത്തുന്ന പ്രീമിയം എംപിവിക്ക് പുതുക്കിയ വില വര്‍ധനവിന് ശേഷം 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ 2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ഇവയ്ക്ക് ലഭിക്കുന്നത്.
ടൊയോട്ട ഉപഭോക്താക്കള്‍ക്കായി ഒരു ‘വെര്‍ച്വല്‍ ഷോറൂം’ സംരംഭവും അവതരിപ്പിച്ചിരുന്നു. 360 ഡിഗ്രി എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ വ്യൂ, മികച്ച സവിശേഷതകള്‍, വേരിയന്റ് തിരിച്ചുള്ള വിലകള്‍, പേയ്മെന്റ് ഗേറ്റ്വേ, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സേവനങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വില്‍പ്പന അധികവും ഓണ്‍ലൈനിലൂടെയാണുണ്ടാകുന്നത്. ഈ സംരംഭം പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത. പകരം ടൊയോട്ടാഭാരത്.കോം/വെര്‍ച്വല്‍ഷോറൂം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങീ ഏത് ഉപകരണത്തിലൂടെയും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഫിനാന്‍സ് ഓപ്ഷനുകള്‍, ഓഫറുകള്‍, ലോണ്‍ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങളും വെര്‍ച്വല്‍ ഷോറൂമിലൂടെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ ടൊയോട്ട വാഹനങ്ങളും ഉപഭോക്താവിന് വെര്‍ച്വല്‍ ഷോറൂമിലൂടെ കാണാന്‍ കഴിയും. രാജ്യത്തെ എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളെയും ഈ പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിച്ചിട്ടുണ്ട്. കസ്റ്റമറിന് വാട്ട്സ്ആപ്പ് വഴി ഡീലര്‍ഷിപ്പുകളുമായി ആശയവിനിമയം നടത്താനും സാധിക്കും.