Connect with us

First Gear

ടൊയോട്ട ഹിലക്‌സ് ജനുവരി 20ന് ഇന്ത്യയിലെത്തും

ലോഞ്ചിന് ശേഷം രാജ്യത്തെ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്കുകളുടെ പ്രധാന വിഭാഗത്തിലേക്ക് ടൊയോട്ട ഹിലക്‌സ് ഇടംപിടിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന ബ്രാന്റായ ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ജനുവരി 20-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച ആദ്യം 2022 കാമ്രി ഹൈബ്രിഡില്‍ ടൊയോട്ട അവതരിപ്പിച്ചതിന് ശേഷമുള്ള ടൊയോട്ടയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ലോഞ്ച് ആയിരിക്കുമിത്. ഇതൊരു ലൈഫ് സ്‌റ്റൈല്‍ പിക്കപ്പാണ്. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ വളരെ ജനപ്രിയ മോഡലുകള്‍ക്ക് അടിവരയിടുന്ന ഐഎംവി2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഹിലക്സ്.

ഹിലക്സിന്റെ സവിശേഷതകള്‍ ടൊയോട്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കമ്പനിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 204 ഹോപ്പ് ഉല്‍പ്പാദിപ്പിക്കാനും 500 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനും കഴിവുള്ള 2.8 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് വാഹനത്തിനുള്ളത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയതായും ഡീലര്‍ഷിപ്പ് അനുസരിച്ച് 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ബുക്കിംഗ് തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ചിന് ശേഷം രാജ്യത്തെ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്കുകളുടെ പ്രധാന വിഭാഗത്തിലേക്ക് ടൊയോട്ട ഹിലക്‌സ് ഇടംപിടിക്കും. ഈ വാഹനത്തിന്റെ ഏക എതിരാളി ഇസുസു ഡി-മാക്സ് ആയിരിക്കും. നിലവില്‍ 18.05 ലക്ഷം രൂപ മുതല്‍ 25.60 ലക്ഷം രൂപ വരെയാണ് ഇസുസു ഡി-മാക്സിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില. ഹിലക്‌സിന്റെ വില സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. ഇതിന് ഏകദേശം 30 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുണ്ടാകുമെന്നാണ് കരുതുന്നത്.

 

Latest