Connect with us

First Gear

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്റ്റാന്‍ഡേര്‍ഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപയുമാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഹിലക്സ് ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപയുമാണ് വില. പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് ജനുവരി മുതല്‍ തുറന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റില്‍ സികെഡി കിറ്റുകളോടെയാണ് ഹിലക്‌സ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയിലെ ടൊയോട്ട ഹിലക്സ് ഇരട്ട ക്യാബ് ബോഡി ശൈലിയാണ്. അടിസ്ഥാന പ്രൊഫൈലില്‍ ഫോര്‍ച്യൂണറുമായി ഇതിന് സാമ്യമുണ്ട്. റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ സിഎസ്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് സിംഗിള്‍-ടോണ്‍ പെയിന്റ് ഷേഡുകളിലാണ് ഹിലക്‌സ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ഫോര്‍ച്യൂണറില്‍ നിന്നുള്ള 2.8 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ സമാനമായ ട്യൂണില്‍ ഹിലക്‌സിനും ലഭിക്കുന്നു. അതായത് എഞ്ചിന്‍ 204 എച്ച്പിയും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫോര്‍ച്യൂണര്‍ പോലെ, ഹിലക്‌സിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുന്നു.

22.07 ലക്ഷം മുതല്‍ 25.60 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം, ഡല്‍ഹി) വിലയുള്ള ഇസുസു ഡി-മാക്സ് വി-ക്രോസ് ആണ് ഇന്ത്യന്‍ വിപണിയില്‍ ഹിലക്‌സിന്റെ ഏക എതിരാളി. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന മറ്റെല്ലാ ടൊയോട്ട ഉല്‍പ്പന്നങ്ങള്‍ക്കും സമാനമായി ഹിലക്സിന് മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 2.2 ലക്ഷം കിലോമീറ്റര്‍ വരെ നീളുന്ന വാറന്റി സ്‌കീമും വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.