Connect with us

First Gear

പുതിയ കമാന്‍ഡര്‍ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച് ടൊയോട്ട

വാഹനത്തിന്റെ ഉത്പാദനം 1,000 യൂണിറ്റുകളായി ബ്രാന്‍ഡ് പരിമിതപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തായ്ലന്‍ഡ് വിപണിയില്‍ ഫോര്‍ച്യൂണര്‍ എസ്യുവിയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ ഫോര്‍ച്യൂണര്‍ കമാന്‍ഡര്‍ മോഡലിന്റെ പ്രത്യേകത നിലനിര്‍ത്താന്‍, ഉത്പാദനം 1,000 യൂണിറ്റുകളായി ബ്രാന്‍ഡ് പരിമിതപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണര്‍ ഏഷ്യന്‍ വിപണികളില്‍ ജനപ്രിയമായ ടൊയോട്ട മോഡലുകളിലൊന്നാണ്. നിലവില്‍ ഇന്ത്യയിലും ഫുള്‍ സൈസ് എസ് യുവി സെഗ്മെന്റില്‍ ഇത് മുന്‍പന്തിയിലാണ്.

ജാപ്പനീസ് നിര്‍മ്മാതാക്കള്‍ 2021-ന്റെ തുടക്കത്തില്‍ ടോപ്പ് സ്‌പെക്ക് ലെജന്‍ഡര്‍ ട്രിം ഉപയോഗിച്ച് ഫെയ്സ്ലിഫ്റ്റഡ് ഫോര്‍ച്യൂണര്‍ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. പിന്നീട് ലെജന്‍ഡര്‍ 4ഇന്റു4 ഓട്ടോമാറ്റിക്കും പുറത്തിറക്കി. ഫോര്‍ച്യൂണര്‍ കമാന്‍ഡര്‍ ഇന്ത്യയിലെത്തുമോ എന്നത് ഔദ്യോഗികമായി ഇതുവരെ വ്യക്തമല്ല. സമീപഭാവിയില്‍ ഈ മോഡല്‍ പ്രതീക്ഷിക്കാവുന്നതാണ്.

എക്സ്റ്റീരിയറില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കമാന്‍ഡറില്‍ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ് കറുപ്പ് നിറത്തില്‍ ഫിനിഷ് ചെയ്തിരിക്കുന്നു. ബമ്പറിന് സില്‍വര്‍, ക്രോം ഗാര്‍ണിഷും ലഭിക്കുന്നു. ലെജന്‍ഡറിന്റെ അതേ അലോയി വീല്‍ ഡിസൈന്‍ തന്നെയാണ് ഇതിലും പ്രവര്‍ത്തിക്കുന്നത്. പ്രകടനത്തില്‍ മാറ്റമൊന്നുമില്ലാതെ, ടൊയോട്ട ഫോര്‍ച്യൂണര്‍ കമാന്‍ഡറിന് കരുത്തേകുന്നത് 2.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. ഇത് പരമാവധി 150 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഇന്ത്യയില്‍, 204 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 2.8 ലിറ്റര്‍ ജിഡി സീരീസ് ഡീസല്‍ എഞ്ചിനിലാണ് ഫോര്‍ച്യൂണര്‍ റീട്ടെയില്‍ ചെയ്യുന്നത്.

 

Latest