First Gear
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 250 അവതരിപ്പിച്ചു
ലാന്‍ഡ് ക്രൂയിസര്‍ 250 ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളില്‍ ആയിരിക്കും നിരത്തുകളില്‍ എത്തുക.
ന്യൂഡല്‍ഹി| ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ ലാന്‍ഡ് ക്രൂയിസര്‍ 250 അവതരിപ്പിച്ചു. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 250 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്ന പേരില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ അവസാനമായി അവതരിപ്പിച്ചത് ലാന്‍ഡ് ക്രൂയിസര്‍ 200 ആണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 250 അമേരിക്കന്‍ വിപണിയിലേക്കുള്ള ലാന്‍ഡ് ക്രൂയിസറിന്റെ തിരിച്ചുവരവാണ്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ളത് ലാന്‍ഡ് ക്രൂയിസര്‍300 ആണ്. ഇത് അമേരിക്കയില്‍ എത്തിയിട്ടില്ല.
ലാന്‍ഡ് ക്രൂയിസര്‍ 250 ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളില്‍ ആയിരിക്കും നിരത്തുകളില്‍ എത്തുക. ചില വേരിയന്റുകള്‍ ഹൈബ്രിഡ് എഞ്ചിനുമായി വരുമെന്നും സൂചനകളുണ്ട്. പുതിയ ലാന്‍ഡ് ക്രൂയിസര്‍ 250 മോഡലിന് 4,920 എംഎം നീളവും 1,980 എംഎം വീതിയും 1,870 എംഎം ഉയരവും 2,850 എംഎം നീളമുള്ള വീല്‍ബേസുമാണുള്ളത്.