Connect with us

Kerala

ടി പി വധക്കേസ്; പിഴയടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കുഞ്ഞനന്തന്റെ ഭാര്യ സുപ്രീം കോടതിയില്‍

കേസില്‍ 13ാം പ്രതിയായ കുഞ്ഞനന്തന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായിരുന്ന മരണപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തന്‍ കുറ്റക്കാരനാണെന്നും പിഴ തുക അടക്കണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ വി പി ശാന്ത സുപ്രീംകോടതിയില്‍. കേസില്‍ 13ാം പ്രതിയായ കുഞ്ഞനന്തന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചത്.പിഴ അടക്കാത്ത സാഹചര്യത്തില്‍ രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു.അതേ സമയം ടി പി വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടുപേരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വിചാരണ കോടതി വിധിക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കുഞ്ഞനന്തന്റെ മരണം. തുടര്‍ന്ന് കേസില്‍ ഹൈക്കോടതി ഭാര്യയെ കക്ഷി ചേര്‍ത്തു. കുഞ്ഞനന്തന്‍ മരിച്ചുവെങ്കിലും ടി പി വധക്കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്നും വിചാരണ കോടതി വിധിച്ച പിഴ ശാന്ത നല്‍കണം എന്നും ഹൈകോടതി നിര്‍ദേശിച്ചു. ഇതു ചോദ്യം ചെയ്താണ് ശാന്ത സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

 

Latest