Connect with us

Kerala

ട്രാക്ക് നവീകരണം: രണ്ട് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം

ആറ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

Published

|

Last Updated

തൃശൂര്‍ | ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. നാളെ സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിര്‍ത്തും. ട്രിവാന്‍ഡ്രം സെന്‍ട്രല്‍- ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. കാരൈക്കല്‍- എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വെച്ച് യാത്ര അവസാനിപ്പിക്കും. മധുരൈ- ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ.

ഞായറാഴ്ച രാവിലെ സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. ഗുരുവായൂര്‍- ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. എറണാകുളം – കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും. ഗുരുവായൂര്‍- മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. ആലപ്പുഴ- ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.

റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം – ഷൊര്‍ണൂര്‍ മെമു (66320), 18ന്
ഷൊര്‍ണൂര്‍ – എറണാകുളം മെമു (66319), 19ന്
എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56313), 19ന്
എറണാകുളം – കോട്ടയം (56005) പാസഞ്ചര്‍, 19ന്
കോട്ടയം – എറണാകുളം പാസഞ്ചര്‍ (56006), 19ന്

നിയന്ത്രണമുള്ള ട്രെയിനുകള്‍
ചെന്നൈ സെന്‍ട്രല്‍- ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനുട്ട് നിയന്ത്രണം
മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനുട്ട് നിയന്ത്രണം
ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് 100 മിനുട്ട് നിയന്ത്രണം
കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനുട്ട് നിയന്ത്രണം.

 

Latest