International
വ്യാപാര യുദ്ധം മുറുകുന്നു; ചൈന പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്
യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂകയുള്ളു എന്നാണ് ട്രംപിന്റെ നിലപാട്.

വാഷിങ്ടണ്‍ | ചൈനയുമായുള്ള അമേരിക്കയുടെ വ്യാപര യുദ്ധം മുറുകുന്നു.ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 48 മണിക്കൂറിനകം സോഷ്യല്‍മീഡിയ വഴി ചൈനക്കെതിരായ നികുതി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.ഭീഷണി നടപ്പായാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 104 ശതമാനം തീരുവയാകും.
ചൈന യുഎസിനെതിരെ ചുമത്തിയ 34ശതമാനം നികുതി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികമായി ഇനിയും 50ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂകയുള്ളു എന്നാണ് ട്രംപിന്റെ നിലപാട്.
എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്.അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.