Kerala
കൊല്ലം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പെടുത്തി
വേദികള്‍ക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊല്ലം | അഞ്ച് ദിവസം കലോത്സവം നടക്കുന്നതിനാല്‍ കൊല്ലത്ത് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്‍വേ ട്രാഫിക്ക് മാത്രമേ ശങ്കേഴ്സ് ജംക്ഷന്‍ മുതല്‍ ചിന്നക്കട വരെയുള്ള റോഡില്‍ അനുവദിക്കുകയുള്ളു. ഈ റോഡിലൂടെ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങള്‍ അനുവദിക്കില്ല. നഗരത്തില്‍ ടൗണ്‍ പെര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകളെ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളു.അമിത ചാര്‍ജ് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.വേദികള്‍ക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലങ്ങള്‍
വേദി 1 (ആശ്രാമം മൈതാനം): പാര്‍ക്കിങ്; ആശ്രാമം ഗ്രൗണ്ട്. വേദി 2 (സോപാനം ഓഡിറ്റോറിയം): പാര്‍ക്കിങ്; സോപാനം ഓഡിറ്റോറിയം,ക്യുഎസി ഗ്രൗണ്ട്.
വേദി 3 (സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്റര്‍): പാര്‍ക്കിങ്; സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്റര്‍.
വേദി 4 (സി.കേശവന്‍ മെമ്മോറിയല്‍ ഹാള്‍): പാര്‍ക്കിങ്; പീരങ്കി മൈതാനം.
വേദി 5 (എസ്ആര്‍ ഓഡിറ്റോറിയം): പാര്‍ക്കിങ്; എസ്ആര്‍ ഓഡിറ്റോറിയം അങ്കണം.
വേദി 6 (വിമല ഹൃദയ എച്ച്എസ്എസ്): പാര്‍ക്കിങ്: കര്‍ബല ഗ്രൗണ്ട്.
വേദി 7, 8 (ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം): പാര്‍ക്കിങ്; എസ്എന്‍ കോളജ് – കര്‍ബല റോഡ്, ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം അങ്കണം.
വേദി 9 (ഗവ.ഗേള്‍സ് എച്ച്എസ് കൊല്ലം): പാര്‍ക്കിങ്; ആനന്ദവല്ലീശ്വരം ഗ്രൗണ്ട്.
വേദി 10 (കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്): പാര്‍ക്കിങ്; പ്രശാന്തി ഗാര്‍ഡന്‍സ്.
വേദി 11 (കെവിഎസ്എന്‍ഡിപി യുപി കടപ്പാക്കട): പാര്‍ക്കിങ്; പ്രശാന്തി ഗാര്‍ഡന്‍സ്.
വേദി 12 (ജവഹര്‍ ബാലഭവന്‍): പാര്‍ക്കിങ്; ജ്യോതി നികേതന്‍ ശങ്കേഴ്സ് റോഡ്.
വേദി 13 (ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആശ്രാമം): പാര്‍ക്കിങ്: ക്ഷേത്രം റോഡ്, ക്ഷേത്ര മൈതാനം. വേദി 14 (സെന്റ അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (താഴത്തെ നില): പാര്‍ക്കിങ്; തങ്കശ്ശേരി ബസ് വേ.
വേദി 15 (സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം -രണ്ടാമത്തെ നില): പാര്‍ക്കിങ്; തങ്കശ്ശേരി റോഡ്.
വേദി 16 (കര്‍മല റാണി ട്രെയിനിങ് കോളജ്): പാര്‍ക്കിങ്; തങ്കശ്ശേരി ബസ് വേ.
വേദി 17 (സെന്റ് ജോസഫ് കോണ്‍വന്റ് ജിഎച്ച്എസ്എസ് -താഴത്തെ നില)): പാര്‍ക്കിങ്; ജില്ലാ ആശുപത്രിക്കു സമീപം തണല്‍ ഗ്രൗണ്ട്.
വേദി 18 (സെന്റ് ജോസഫ് കോണ്‍വന്റ് ജിഎച്ച്എസ്എസ് – മുകളിലത്തെ നില): പാര്‍ക്കിങ്; ജില്ലാ ആശുപത്രിക്കു സമീപം തണല്‍ ഗ്രൗണ്ട്.
വേദി 19 (ബാലികാമറിയം എല്‍പിഎസ്, കൊല്ലം): പാര്‍ക്കിങ്; എസ്എന്‍ കോളജ് കര്‍ബല റോഡ്.
വേദി 20 (ഫാത്തിമ കോളജ്): പാര്‍ക്കിങ്; ഫാത്തിമ കോളജ് അങ്കണം.
വേദി 21, 22, 23, 24 (ടികെഡിഎംഎച്ച്എസ്എസ്, കടപ്പാക്കട): പാര്‍ക്കിങ്; പ്രശാന്തി ഗാര്‍ഡന്‍സ്.