Pathanamthitta
തിങ്കളാഴ്ച കോന്നിയില്‍ വൈകിട്ട് 3 മുതല്‍ 6 വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി
വലിയതോതില്‍ വാഹനത്തിരക്കിനുള്ള സാധ്യത പരിഗണിച്ചാണ് നാളെ ഈസമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുംവിധമുള്ള ക്രമീകരണം കോന്നി പോലീസ് ഏര്‍പ്പെടുത്തിയത്.
പത്തനംതിട്ട | സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മുതല്‍ ആറു വരെ കോന്നി ടൗണിലും പരിസരങ്ങളിലും ഗതാഗതക്രമീകരണം . വലിയതോതില്‍ വാഹനത്തിരക്കിനുള്ള സാധ്യത പരിഗണിച്ചാണ് നാളെ ഈസമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുംവിധമുള്ള ക്രമീകരണം കോന്നി പോലീസ് ഏര്‍പ്പെടുത്തിയത്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറക്കുന്നതിനാല്‍ അയ്യപ്പഭക്തരുടെ വാഹനങ്ങളും അധികരിക്കും. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ താഴെ പറയും പ്രകാരം സഞ്ചരിക്കേണ്ടതാണ്.
പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്ക് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതവഴി പോകുന്ന വാഹനങ്ങള്‍ മല്ലശ്ശേരി മുക്ക് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൂങ്കാവ് വകയാര്‍ വഴി പോകണം. പുനലൂര്‍ ഭാഗത്ത് നിന്നും പത്തനംതിട്ടയ്ക്ക് വരുന്ന വാഹനങ്ങള്‍ വകയാര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൂങ്കാവ് മല്ലശ്ശേരി മുക്കുവഴി പത്തനംതിട്ടയ്ക്ക് പോകേണ്ടതുമാണ്.