swalath nagar
മലപ്പുറത്ത് ഗതാഗത നിയന്ത്രണം
സമ്മേളനത്തിന് വിഭവസമാഹരണമൊരുക്കി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം
മലപ്പുറം | റമളാന്‍ 27-ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച് മേല്‍മുറി മലപ്പുറം ടൗണ്‍ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കുന്നതിന് ഉച്ചക്ക് മൂന്നു മുതല്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
ഇത് വഴി കടന്ന് പോകേണ്ട കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വെള്ളുവമ്പ്രത്ത് നിന്നും മഞ്ചേരി വഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നു വരുന്നവ മഞ്ചേരി വെള്ളുവമ്പ്രം വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
വിഭവ വിരുന്നൊരുക്കി മലപ്പുറം സോണ്‍
സ്വലാത്ത് നഗറില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ഥന സമ്മേളനത്തിന് വിഭവസമാഹരണമൊരുക്കി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം.
എട്ടു സര്‍ക്കിളുകളിലെ എഴുപത്തിമൂന്ന് യൂണിറ്റുകളില്‍ നിന്നാണ് വിഭവങ്ങളുമായി മഅ്ദിന്‍ അക്കാദമിയിലേക്ക് വാഹനങ്ങളെത്തിയത്. അരി,പഞ്ചസാര, ചായപ്പൊടി, തേങ്ങ,പച്ചക്കറികള്‍ തുടങ്ങിയ വിവിധ വിഭവങ്ങളാണ് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചത്. മുപ്പത് ക്വിന്റലോളം അരിയും മറ്റു വിഭവങ്ങളുമാണ് യൂണിറ്റുകളില്‍ നിന്നു സമാഹരിച്ചത്. സാദാത്തുക്കള്‍, മുതഅല്ലിമുകള്‍, അനാഥര്‍, കാഴ്ച,കേള്‍വി പരിമിതര്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന് വലിയൊരു ആശ്വാസമാണ് ഇത്തരം വിഭവ സമാഹാരണം.
ഓരോ യൂണിറ്റുകളില്‍ നിന്നും വിഭവങ്ങളുമായി എത്തിയ സോണിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ്, എസ് ജെ എം, എസ് എം എ പ്രവര്‍ത്തകര്‍ക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും മഅ്ദിന്‍ അക്കാദമി കുടുംബാംഗങ്ങളും പ്രൗഢമായ സ്വീകരണം നല്‍കി.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ് റഹ്മാന്‍, ദുല്‍ ഫുഖാറലി സഖാഫി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ്് സിദ്ദീഖ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ അഹ്മദ് അലി, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് ടിപ്പു സുല്‍ത്താന്‍ അദനി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
അക്ഷരക്കൂട്ടൊരുക്കി ബുക്ക് ദുക്കാന്‍
ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ സമ്മേളനഗരിയില്‍ ഉറവ ബുക്ക് ദുക്കാന്‍ അക്ഷര വിരുന്നൊരുക്കും. മഅദിന്‍ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സിനു കീഴില്‍ ഒരുക്കുന്ന പുസ്തക പരിപാടിയില്‍ ഉറവയുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ ഐ.പി. ബി, റീഡ്, അതര്‍, പൂങ്കാവനം തുടങ്ങിയ പ്രസാധകരുടെ വിവിധ പുസ്തകങ്ങള്‍ സ്വലാത്ത് നഗറില്‍ ലഭ്യമാകും. നഗരിയുടെ രണ്ടിടങ്ങളിലായാണ് ഉറവ ബുക്സ് ദുക്കാന്‍ പ്രവര്‍ത്തനം സജ്ജമാക്കുക.
ഇസ്ലാമികം , സാഹിത്യം, പഠനം,നോവല്‍,യാത്ര, ചരിത്ര കഥകള്‍ , നബി വായനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങി വിവിധ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ ഒരു കുടക്കീല്‍ ലഭിക്കുന്നത് വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹമാകും. വിവരങ്ങള്‍ക്ക്.7356114436,9539139135
ഫോട്ടോ:
മഅദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം സമാഹരിച്ച വിഭവങ്ങള്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു