Connect with us

Ongoing News

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അത്യാവശ്യമുള്ള ഇരുചക്രവാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കും

Published

|

Last Updated

തൃശ്ശൂർ | അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ നവംബർ ആറു മുതൽ 15 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി ജില്ല കളക്ടർ വി ആർ കൃഷ്ണതേജ. അമ്പലപ്പാറ റോഡിന്റെ ഒരുവശം പൂർണ്ണമായും ഇടിഞ്ഞതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്പോസ്റ്റ് വഴിയും, തമിഴ്നാട് മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലും തടഞ്ഞ് തിരിച്ചു വിടുന്നതായിരിക്കും.

അതേസമയം അത്യാവശ്യമുള്ള ഇരുചക്രവാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കും. അടിയന്തരാ ആവശ്യങ്ങൾക്കായി റോഡിന്റെ ഇരുവശങ്ങളിലും ആബുലൻസ് സേവനങ്ങൾ ക്രമീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.