Kuwait
ട്രാഫിക് പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണം: മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫ്
പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി | രാജ്യത്ത് ട്രാഫിക് പട്രോളിംഗ് നടത്തുന്ന സമയത്ത് ഗതാഗത നിയമം പാലിക്കാന്‍ എല്ലാ ഉദ്യോഗസ്ഥന്മാരും ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപ പ്രധാന മന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നിയമവാഴ്ച നടപ്പിലാക്കുന്നതില്‍ ചുമതല നിര്‍വ്വഹിക്കുന്നവരാണ് ആഭ്യന്തര മന്ത്രാലയഉദ്യോഗസ്ഥരെന്നും അത് കൊണ്ട് തന്നെ അച്ചടക്കത്തിലും പ്രതിബദ്ധതയിലുംഅവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണന്നും മന്ത്രി പറഞ്ഞു.ആരും നിയമത്തിനു അതീതരല്ല എന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. ഡ്രൈവിംഗി നിടയില്‍മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെയും അശ്രദ്ധമൂലവും വര്‍ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ കുറക്കുക എന്നതാണ് പുതിയ ട്രാഫിക് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്എന്നും ശൈഖ് ഫഹദ് അല്‍ യൂസുഫ്എടുത്തു പറഞ്ഞു. ഉത്തരവ് പുറപ്പെടുവിച്ചു മൂന്നു മാസത്തിനശേഷം പുതിയ ട്രാഫിക് നിയമം നടപിലാക്കും.
അതെ സമയം രാജ്യത്തെ താമസ നിയമലംഘകര്‍ക്കെതിരെ ആരംഭിച്ച സുരക്ഷാ പരിശോധനയിലൂടെ അനധികൃത തൊഴിലാളി കളുടെയും താമസ നിയമലംഘകരുടെയും എണ്ണത്തില്‍ ഗണ്ണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. എണ്‍പതിനായിരം മുതല്‍ തൊണ്ണൂറാംയിരം വരെ നിയമലംഘകരെ ഇതിനകം നാടുകടത്തിട്ടുണ്ട്. നിയമലംഘകരുടെ എണ്ണത്തെ കുറിച്ച് ്പ്രതിമാസ സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുവൈത്തില്‍ ബയോമേട്രിക്ക് സംവിധാനം നടപ്പില്‍ വരുത്തിയതോടെ ഇരട്ട പൗരത്വമുള്ളവരെയും വ്യാജ രേഖ ചമച്ച് പൗരത്വം നേടിയവരെയും കണ്ടെത്താനായെന്നും മന്ത്രി അറിയിച്ചു