Connect with us

Uae

വിദ്യാലയ പരിസരങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കും

വിദ്യാര്‍ഥികള്‍ക്കുള്ള നിയമങ്ങള്‍, സ്‌കൂള്‍ ബസുകള്‍ക്കുള്ള സുരക്ഷാ നടപടിക്രമങ്ങള്‍, പൊതു സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

Published

|

Last Updated

ദുബൈ|വിദ്യാലയ പരിസരങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുമെന്ന് പോലീസ് ജനറല്‍ അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് കമാന്‍ഡന്റ് സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു. ‘വിദ്യാലയ പരിസരങ്ങളും ഗതാഗത നിയമങ്ങള്‍ പാലിക്കലും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ നാല് പ്രധാന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.

വിദ്യാര്‍ഥികള്‍ക്കുള്ള നിയമങ്ങള്‍, സ്‌കൂള്‍ ബസുകള്‍ക്കുള്ള സുരക്ഷാ നടപടിക്രമങ്ങള്‍, പൊതു സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദുബൈ പോലീസ്, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക്, ഹിമായ ഇന്റര്‍നാഷണല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ വര്‍ഖയില്‍ ആയിരുന്നു സെമിനാര്‍.

‘അവരുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സായിദ് എഡ്യൂക്കേഷണലില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രാലയം, ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട്, ദുബൈ മുനിസിപ്പാലിറ്റി പ്രതിനിധികള്‍ പങ്കെടുത്തു. അല്‍ റാശിദിയ പോലീസ് ഡയറക്ടര്‍ ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, വിദ്യാലയ ജീവനക്കാര്‍ സന്നിഹിതരായി.

 

 

Latest