Kerala
റിമോട്ട് ഗേറ്റിനുള്ളിൽ കുടുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം
അയൽപക്കത്തെ വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളിൽ കുടുങ്ങിയാണ് അപകടം.
മലപ്പുറം | റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. തിരൂർ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. അയൽപക്കത്തെ വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളിൽ കുടുങ്ങിയാണ് അപകടം.
പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
---- facebook comment plugin here -----