Connect with us

dragging death

നോയിഡയിലും കാറില്‍ വലിച്ചിഴച്ച് ദാരുണ മരണം; ഡെലിവറി ബോയിയെ വലിച്ചിഴച്ചത് 500 മീറ്റര്‍

ഡെലിവറി ബോയിയെ 500 മീറ്ററാണ് വലിച്ചിഴച്ചത്.

Published

|

Last Updated

നോയിഡ | ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ 12 കി മീ കാറില്‍ വലിച്ചിഴച്ച സംഭവത്തിന് സമാനമായി നോയിഡയിലും മരണം. ഡെലിവറി ബോയിയെ 500 മീറ്ററാണ് വലിച്ചിഴച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന കൗശാലാണ് മരിച്ചത്.

സ്വിഗ്ഗി ഡെലിവറി ബോയ് ആയിരുന്ന കൗശലിന്റെ ഇരുചക്ര വാഹനത്തില്‍ കാര്‍ ഇടിക്കുകയും വലിച്ചിഴക്കുകയുമായിരുന്നു. സെക്ടര്‍ 14ലെ ഫ്‌ളൈ ഓവറിന് സമീപമായിരുന്നു അപകടം. അപകട സ്ഥലത്ത് നിന്ന് മാറി 500 മീറ്റര്‍ അകലെയാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്.

ഒരു ക്ഷേത്രത്തിന് സമീപം കാര്‍ നിര്‍ത്തി ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കൗശലിന്റെ സഹോദരന്‍ പുലര്‍ച്ചെ ഒരു മണിക്ക് ഫോണില്‍ വിളിച്ചപ്പോള്‍ റോഡിലൂടെ പോകുകയായിരുന്ന ഒരാള്‍ ഫോണ്‍ എടുക്കുകയും അപകടം സംബന്ധിച്ച് പറയുകയുമായിരുന്നു.

Latest