Connect with us

Kerala

ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആര്‍പിഎഫും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

Published

|

Last Updated

കോട്ടയം | കോട്ടയം അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവെച്ച് തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

മരിച്ച കുഞ്ഞിന് അഞ്ച് വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആര്‍പിഎഫും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കള്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest