Kerala
വണ്ടൂരില്‍ ബൈക്ക് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം
ഭര്‍ത്താവിന് പരുക്ക്

മലപ്പുറം | ബസിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടില്‍ സിമി വര്‍ഷയാണ് (22) മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ വണ്ടൂര്‍ തിരുവാലി പൂന്തോട്ടത്തില്‍ വച്ചായിരുന്നു അപകടം.
എതിരെ വന്ന ബസില്‍ ബൈക്ക് ഉരസി ഇരുവരും റോഡില്‍ വീഴുകയായിരുന്നു. സിമിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സിമി അപകട സ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവ് വിജേഷിനെ(28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരിയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനായി പോവുകയായിരുന്നു ഇരുവരും. മങ്ങംപാടം പൂക്കോട് വീട്ടില്‍ വിനോജിന്റെ മകളാണ് മരിച്ച സിമി വര്‍ഷ.
---- facebook comment plugin here -----