Connect with us

sketch

ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

മുഖ്യസാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്

Published

|

Last Updated

കോഴിക്കോട് | ആലപ്പുഴ- കണ്ണൂർ എക്സ് പ്രസിൽ യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. മുഖ്യസാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.

25 വയസ്സോളം തോന്നിക്കുന്നയാളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളിലുള്ളയാളുമായി ചില സാമ്യ വ്യത്യാസമുള്ള ചിത്രമാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനക്കാരനെന്ന് തോന്നിപ്പിക്കുന്നയാളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.