Connect with us

National

ഉത്തർ പ്രദേശിൽ ട്രെയിനിന് തീപിടിച്ചു; ഏതാനും പേർക്ക് പരുക്ക്

ഡൽഹി-ദർഭംഗ ക്ലോൺ സ്‌പെഷ്യൽ ട്രെയിനിന്റെ എസ് 1 കോച്ചിനാണ് തീപിടിച്ചത്.

Published

|

Last Updated

ലക്നോ | ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ച് ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റു. ഡൽഹി-ദർഭംഗ ക്ലോൺ സ്‌പെഷ്യൽ ട്രെയിനിന്റെ എസ് 1 കോച്ചിനാണ് തീപിടിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാവയ്ക്ക് സമീപമാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സരായ് ഭോപത് സ്‌റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് പുക ഉയർന്നത്. യാത്രക്കാരും ഉദ്യോഗസ്ഥരും കോച്ചിന് ചുറ്റും നിൽക്കുമ്പോൾ വൻ തീ കോച്ചിനെ വിഴുങ്ങുന്നത് സ്ഥലത്തു നിന്നുള്ള ഒരു വീഡിയോ ദൃശ്യത്തിൽ കാണാം.

ഛത്ത് ഉത്സവം പ്രമാണിച്ച് ബീഹാറിലേക്കുള്ള എല്ലാ ട്രെയിനുകളിലും ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്.