Connect with us

National

അസമിൽ ട്രെയിൻ പാളം തെറ്റി; അപകടത്തിൽപെട്ടത് ലോക്മാന്യ തിലക് എക്സ്പ്രസിന്റെ എട്ട് കോച്ചുകൾ

ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് സംഭവം.

Published

|

Last Updated

മുംബൈ | അഗർത്തല – മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റി. ട്രെയിനിൻ്റെ പവർ കാറും എഞ്ചിനും ഉൾപ്പെടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് സംഭവം. ആളപായമോ വലിയ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ന് രാവിലെയാണ് അഗർത്തലയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. ലുംഡിംഗ് ഡിവിഷൻ്റെ കീഴിലുള്ള ലുംഡിംഗ്-ബർദാർപൂർ ഹിൽ സെക്ഷനിലാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ലുംഡിംഗ്-ബദർപൂർ സിംഗിൾ ലൈൻ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം താൽക്കാലികമായി നിർത്തിവച്ചു. ലംഡിംഗിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ: 03674 263120, 03674 263126.