Connect with us

National

അസമില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

Published

|

Last Updated

ദിസ്പുര്‍ |  അസമില്‍ അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്സ്പ്രസ് പാളം തെറ്റി. അസമിലെ ദിബലോംഗ് സ്റ്റേഷനിലാണ് സംഭവം. ലംഡിംഗ് ഡിവിഷന്റെ കീഴിലുള്ള ലംഡിംഗ്-ബര്‍ദാര്‍പൂര്‍ ഹില്‍ സെക്ഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് അപകടം. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

സംഭവത്തില്‍ ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ അറിയിച്ചു. ലുംഡിംഗ്-ബദര്‍പൂര്‍ സിംഗിള്‍ ലൈന്‍ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.