Connect with us

National

തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി.വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. മുകുന്ദരായപുരം തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് മാറുകയായിരുന്നു.

ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Latest