Connect with us

Kerala

തൃശൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമം; പ്രതി പിടിയില്‍

റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ച പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരിയെ (38) ആണ് പോലീസ് പിടികൂടിയത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. ഒഴിവായത് വന്‍ ദുരന്തം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്.

തൃശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് ഇരുമ്പ് തൂണ്‍ കയറ്റി വെച്ചത്. ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 

 

Latest