Connect with us

Konkan Railway

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് റൂട്ട് മാറ്റുമെന്ന പ്രഖ്യാപനം യാത്രക്കാരെ വലച്ചു

Published

|

Last Updated

കോഴിക്കോട് | കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22633) കൊങ്കണ്‍ വഴി തന്നെ സര്‍വീസ് നടത്തും. ഇത് പാലക്കാട് വഴി സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്‌സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ വട്ടംകറക്കിയിരുന്നു. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിന്‍ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെയാണ് എത്തിയത്.

 

Latest