Connect with us

Kerala

ട്രെയിന്‍ ഗതാഗത നിയന്ത്രണം: അധിക സര്‍വീസുമായി കെ എസ് ആര്‍ ടി സി

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ ഈ മാസം 26, 27 തീയതികളില്‍ യാത്രാ സൗതര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി അധിക സര്‍വീസുകള്‍ നടത്താന്‍ തീരുമാനം. 26ന് തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ്, 27ന് കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കെ എസ് ആര്‍ ടി സി റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ കൂടുതല്‍ അധിക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ അധിക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കെ എസ് ആര്‍ ടി സി അഭ്യര്‍ഥിച്ചു.

Latest