Connect with us

National

വനിതാ അഗ്‌നിവീറുകളുടെ ആദ്യ ബാച്ച് പരിശീലനം

വനിതാ അഗ്‌നിവീര്‍മാരുടെ ആദ്യ ബാച്ച് മാര്‍ച്ച് 1 മുതല്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Published

|

Last Updated

ബെംഗളുരു| മാര്‍ച്ച് 8 ന് ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തെ സേവിക്കുന്നതിനായി 100 ധീരരായ പെണ്‍കുട്ടികള്‍ അഗ്‌നിപഥില്‍ ചേര്‍ന്നു. കേന്ദ്രത്തിന്റെ അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ കര്‍ണാടകയിലെ കോര്‍പ്‌സ് ഓഫ് മിലിട്ടറി പോലീസ് സെന്ററിലാണ് (സിഎംപി)പരിശീലനം.

വനിതാ അഗ്‌നിവീര്‍മാരുടെ ആദ്യ ബാച്ച് മാര്‍ച്ച് 1 മുതല്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.  പരിശീലനം 31 ആഴ്ച നീണ്ടുനില്‍ക്കും.

ഞാന്‍ രാജസ്ഥാനിലെ നാഗൗര്‍ ജില്ലക്കാരിയാണ്. എന്റെ അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയിലായിരുന്നു, ഇപ്പോള്‍ ഒരു മുന്‍ സൈനികനാണ്. അദ്ദേഹം എന്നെ സൈന്യത്തില്‍ ചേരാന്‍ വളരെയധികം പ്രേരിപ്പിച്ചു. അച്ഛനില്‍ കണ്ട സമയനിഷ്ഠ, സത്യസന്ധത, അച്ചടക്കം എന്നീ ഗുണങ്ങളാണ് സൈന്യത്തില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കേഡറ്റുകളില്‍ ഒരാളായ രേണുക കുമാരി പറഞ്ഞു.

 

 

 

 

 

 

---- facebook comment plugin here -----

Latest