Connect with us

Kerala

ട്രെയിനുകള്‍ റദ്ദാക്കി

നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്പ്രസ് ഇന്ന് മൂന്ന് മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക.

Published

|

Last Updated

പാലക്കാട് | ചാലക്കുടിക്കും കറുകുറ്റിക്കും ഇടയില്‍ പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റങ്ങള്‍ വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 16605 മംഗളൂരു- നാഗര്‍കോവില്‍ ഏറനാട്, ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06797 പാലക്കാട് ജംഗ്ഷന്‍- എറണാകുളം ജംഗ്ഷന്‍
മെമു, ട്രെയിന്‍ നമ്പര്‍ 06798 എറണാകുളം ജംഗ്ഷന്‍- പാലക്കാട് ജംഗ്ഷന്‍ മെമു സ്പെഷ്യല്‍, ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി- പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16792 – പാലക്കാട് ജംഗ്ഷന്‍- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06018 എറണാകുളം ജംഗ്ഷന്‍ – ഷൊര്‍ണൂര്‍ ജംഗ്ഷന്‍ മെമു സ്പെഷ്യല്‍, ട്രെയിന്‍ നമ്പര്‍0 6063 ചെന്നൈ എഗ്മോര്‍ – കൊല്ലം പ്രതിവാര സ്പെഷല്‍, ട്രെയിന്‍ നമ്പര്‍0 6064 കൊല്ലം- ചെന്നൈ എഗ്മോര്‍ പ്രതിവാര സര്‍വീസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയവ

ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴക്കും ഷൊര്‍ണ്ണൂര്‍ ജംഗ്ഷനുമിടയിലും ട്രെയിന്‍ നമ്പര്‍.16308 കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് ഷൊര്‍ണ്ണൂരിലും ആലപ്പുഴക്കുമിടയിലും ട്രെയിന്‍ നമ്പര്‍ 16649 മംഗളൂരു ജംഗ്ഷന്‍- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരിലും നാഗര്‍കോവിലിലും ഇടയിലും ട്രെയിന്‍ നമ്പര്‍.16650 നാഗര്‍കോവില്‍- മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് നാഗര്‍കോവിലും ഷൊര്‍ണ്ണൂര്‍ ജംഗ്ഷനുമിടയിലും ട്രെയിന്‍ നമ്പര്‍ 22113 മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി തൃശ്ശൂരിനും -കൊച്ചുവേളിക്കും ഇടയിലും ട്രെയിന്‍ നമ്പര്‍ 22114 കൊച്ചുവേളി- മുംബൈ ലോകമാന്യ തിലക് കൊച്ചുവേളിക്കും തൃശ്ശൂരിനും ഇടയിലും ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍- തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനും എറണാകുളം ജംക്ഷനും ഇടയിലും ട്രെയിന്‍ നമ്പര്‍.16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍  ജംഗ്ഷന്‍ വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷനും ഷൊര്‍ണൂര്‍ ജംഗ്ഷനിലും ഇടയിലും ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം- കോഴിക്കോട് ജനുവരി ശതാബ്ദി എക്സപ്രസ് ആലുവയ്ക്കും കോഴിക്കോടിനും ഇടയിലും ട്രെയിന്‍ നമ്പര്‍ 12075 കോഴിക്കോട്- തിരുവനന്തപുരം ജനുവരി ശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും ആലുവക്കും ഇടയിലും ട്രെയിന്‍ നമ്പര്‍. 16306 കണ്ണൂര്‍ എറണാകുളം ജംഗ്ഷന്‍ ഇന്റര്‍സിറ്റി ഷൊര്‍ണൂര്‍ ജംക്ഷനും എറണാകുളം ജംഗ്ഷനും ഇടയിലും ട്രെയിന്‍ നമ്പര്‍ 12677 ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി തൃശ്ശൂരിനും എറണാകുളത്തിനും ഇടയിലും ഭാഗികമായി റദ്ദാക്കി.

വൈകും

ട്രെയിന്‍ നമ്പര്‍ 16325 നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്പ്രസ് ഇന്ന് 15. 10ന് പകരം 18.10 മണിക്ക് നിലമ്പൂരില്‍ മൂന്ന് മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക.

Latest