Connect with us

Kerala

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു

ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം

Published

|

Last Updated

ചെന്നൈ | ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം.

ചെന്നൈ കവരൈപേട്ടയിലാണ് രാത്രി ട്രെയിന്‍ അപകടമുണ്ടായത്. മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായിട്ടാണ് കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. അപകട സ്ഥലത്തേക്ക് കൂടൂതല്‍ ആംബുലന്‍സുകള്‍ എത്തിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ – വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.

ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995

 

Latest