Connect with us

train accident

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 15 മരണം

നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. 15 മരണം സ്ഥിരീകരിച്ചു. രണ്ടുബോഗികള്‍ പാളം തെറ്റി. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ഗുഡ് ട്രെയിനിന്റെ ലോക്കോ പൈലറ്റും യാത്ര ട്രെയിനിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചരക്കു ട്രെയിന്‍ സിഗ്നല്‍ മറികടന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിനു രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവ സ്ഥലത്തേക്ക് തിരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ബോഗികള്‍ക്കുള്ളില്‍ ജനങ്ങല്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം.  ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കാഞ്ചന്‍ജംഗ എക്‌സ് പ്രസിന്റെ ബോഗികള്‍ ഗുഡ്‌സ് ബോഗികള്‍ക്കു മേല്‍ കയറി നില്‍ക്കുന്ന അവസ്ഥയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുഡ്സ് ട്രെയിനിന്റെ രണ്ടുകോച്ചുകളും പാളം തെറ്റിയിട്ടുണ്ട്.

ജീവന്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു. ഒരേ പാളത്തിലൂടെ രണ്ട് ട്രെയിനുകള്‍ എങ്ങനെയെത്തിയന്ന കാര്യം വ്യക്തമല്ല. രാവിലെയാണ് അപകടം ഉണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest